പ്രതിബിംബ സേവ
അഷ്ടബന്ധമിട്ടുറപ്പിച്ചതിനാൽ
നിനക്കറിയാം മനുഷ്യ
ഞാനിപ്പോൾ
നിന്റെ മനസിന്റെ
ഏഴയിലത്തുപോലും
എത്തില്ലെന്ന്
ദൈവമായ എനിക്കുപോലും
നിനക്കു വെളിച്ചമേകാൻ
കഴിവില്ലാതെയായി.
അതാണല്ലോ
നിങ്ങളിലെയോരോരുത്തരും
ഇതും മുതലാക്കി
ഞാനാകാൻ ശ്രമിക്കുന്നത്.
പുല്ലു പുഷ്പാധികളും
ജന്തു മൃഗാദികളും
എന്റെ പ്രതിബിംബമെന്നു
തെറ്റിദ്ധരിപ്പിക്കുന്നതും
ഇതിനാൽ അറിയുക......
നീയിവിടെയവസാനിക്കുന്നു .