ആഗത
ആൾ ദൈവത്തിനു ചൂട്ടു പിടിച്ചാൽ,
അരിയും പൂവും നൈവേദ്യം.!!!
അണ്ഡകടാഹം ഇളകിമറിഞ്ഞാൽ,
അജവും ഗജവും തുല്ല്യന്മാർ..!
ആരോ നിങ്ങളെ കെട്ടി വലിച്ചോ?
കിന്നരി വച്ച് കുഴലൂതാൻ?
വച്ചടി വച്ചടി കേറിയുയർന്നു,
ഇപ്പോൾ നാറ്റിച്ചകലുന്നോ ?
ഒട്ടിയ വയറിൽ മേള പൊലിമ,
അഷ്ടി നിറച്ചു രസമോടെ.
മേദസ്സ് മുറ്റി മജ്ജയിലായി..!!
മാംസ കൊതിയായ് മേലറ്റം..!
ഉണ്ടു മയങ്ങിയ നിലയിൽ തന്നെ,
ഉരുണ്ടു രമിച്ചു കാമാഗ്നി...!!
കത്തി കയറിയിറങ്ങി പോയി,
കാമൻ പോലും നാണിച്ചു .
ഭക്തി പരത്തി മുക്തിക്കായി,
അന്നമകത്തി ഭക്തക്കായി..!!
പാനം ചെയ്യാൻ മുലയായി,
ബാല്യം നിലവിൽ വന്നെത്തി..!!
കയറിയിറങ്ങാൻ ആളായി,
കയറ്റിയിറക്കാൻ ചൂടായി,
ഭക്തി രസിച്ചു ,ശക്തി ക്ഷയിച്ചു ,
മായ ജയിച്ചു ,ദിനം തോറും.!!
പെരുവിരൽ പണയം വച്ച്,
കമഴ്ന്നു കിടന്നു ലയിച്ചു ..!
കുറ്റം പറയാൻ വാക്കുകൾ കിട്ടി,
ഇച്ചാഭംഗം വഴികാട്ടി ...!!
-----------ജയരാജ്----------------