ഒറ്റു കൊടുക്കൽ
വെന്തമാംസം വേണ്ടുവോളം
അലസമായി തിന്നാലല്ല
വേറിട്ടതു തിന്നാൻ തോന്നുന്നത്
ശ്രദ്ധ വേവാത്തതിൽ
മാത്രമായതിനാലാണ്.
മുന്തിരിച്ചാർ എന്നും
മോന്തിയത് കൊണ്ടല്ല
നനുത്ത ഇളം മുത്തങ്ങൾ
ലഹരിയാകുന്നത്.
പുരുഷന് മീശയും താടിയും
മുളച്ചു വരുന്നത്
പ്രകൃതീയുടെ അനുഗ്രഹം
മുപ്പതു വെള്ളിക്കാശിന്
വില്ക്കാനും വാങ്ങുവാനുമല്ല
തത്വസംഹിതകളും
ആചാരങ്ങളും.