OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കര്‍മ്മണ്യ

ഒരു മഴയെ വരവേൽക്കാൻ 
വീട്ടുകാരിയുടെ ഒരുക്കം
എല്ലാ കരിയിലകളും 
അടിച്ചുകൂട്ടി 
വൃത്തിയാക്കുന്നു  
വീട്ടു മുറ്റത്തു നിൽക്കുന്ന 
ഒട്ടു മിക്ക മരങ്ങളും 
ഇലകൾ പൊഴിച്ചു 
പുതുതളിരിനെ സ്വപ്നത്തിൽ
ദർശിക്കുന്നു 
ഏതോ ന്യൂനമർദ്ദത്തിൽ 
ചുറ്റിത്തിരിയുന്ന 
മഴമേഘങ്ങൾ അങ്ങ് 
അറബിക്കടലിൽ കറങ്ങുന്നു  
ഗണിച്ചു നോക്കി 
ജ്യോതിഷിയും പറഞ്ഞു 
മഴ ഒന്ന് പിടിക്കും 
(ഒന്ന് പിടിക്കും = നന്നായി പെയ്യും)
( ഒന്ന് പിടിക്കും = താമസിക്കും )
104 ഉപഗ്രഹങ്ങൾ 
ഒന്നിച്ചു വിടുവാനും 
സമയം ഗണിക്കുന്ന നമ്മൾ 
കർമ്മഫലം
ഇച്ഛിക്കരുതല്ലോ  
വരണ്ട തോടുകൾ 
കാനകൾ 
അടിത്തട്ട് കണ്ട കുളങ്ങൾ 
എല്ലാം നിറയട്ടെ
നിത്യവും ദിനപത്രങ്ങളിൽ 
വരുന്ന പടങ്ങളും
കുടിനീരില്ലാക്കരച്ചിലും 
ഒഴിവാക്കാമല്ലോ