മോക്ഷമറ്റവർ
ഒരു മരമല്ല ഒരു തൈപോലും
കൈവെള്ളയിലൊതുക്കി
പിഴുതു മാറ്റുവാനോ
ചിന്തിക്കുവാനോ
നിങ്ങൾ മുതിരരുത്
തൊട്ടുപുറകിൽ
നിന്റെ കുഞ്ഞുങ്ങൾ
തൊണ്ട വരണ്ടു
കാറിക്കരയുന്നേയുള്ളു
നാളെയവർ
നീ നേടിയ
കനക സിംഹാസനങ്ങൾക്കു
മുൻപിൽ
വെട്ടിയിട്ട മരത്തടിപോലെ
വീഴും
അച്ഛനെയും മുത്തച്ഛനേയും
മനസാൽ ശപിച്ചു കൊണ്ട്
ഈ ശാപമേറ്റു വാങ്ങി
നിന്റെ നരകയാതന
തുടന്നുകൊണ്ടേയിരിക്കും
പുനർജ്ജന്മമമില്ലാതെ.
---------ഓ പി --------------
അതിരമ്പിള്ളി പദ്ധതി നമുക്ക് വേണ്ട
---------------------//////-------------------