വിശ്വാസം
കാത്തു കൊള്ളണമേയെന്നു
നിത്യവും ഇടതടവില്ലാതെ
പ്രാർത്ഥിച്ചു വിശ്വസിച്ചു
ഇപ്പോൾ മനസിലായി
വേറെയാരോ ഇതിലും
കഠിനമായി ഇതേ കാര്യത്തിന്
പ്രാര്ഥിച്ചിരിക്കാം
അതാണല്ലോ
പാനപാത്രം എന്നിൽ നിന്നും
ഇത്രദൂരെയകറ്റിയതു
കൈയെത്തുന്ന ദൂരെ നിന്നും
കാണാമറയത്താക്കിയില്ലേ
പ്രാർത്ഥിപ്പിൻ അവനെന്നും
കൂടെയുണ്ടാകും
ദിനംതോറും ആവശ്യമേറിയും
അവശ്യം ആവശ്യമായാൽ
പല നിറത്തിലും രുചിയിലും
അവൻ ഉയർന്നു വരും
ഇപ്പോൾ വീടുവീടാന്തരം
ജന്മമെടുക്കുന്നു
കടലിലെത്തുന്ന നായ
മോന്തിതന്നെ കുടിക്കും.