മന്തുകൾ
അഞ്ചു വർഷം ചുമന്നൊരു മന്ത്
വലതു കാലിലായിരുന്നു
അതൊരു ഭാരമായപ്പോൾ
ഉള്ളുരുകി പ്രാർത്ഥിച്ചു
ദൈവം പലവേഷത്തിലും
പല മതവേഷവിധാനങ്ങളും
കാണിച്ചു മന്ത് മറക്കാൻ
നിരന്തരം പ്രലോഭിപ്പിച്ചു
ഇടതുകാലിൽ മുറിവേൽപ്പിച്ചു
ഇടതുകൈ അറുത്തു മാറ്റാൻ
വിഫലശ്രമങ്ങളും തുടങ്ങി
അപ്പോഴും മന്ത്
നിരന്തരം വ്യഥ നൽകി
അവസാനം ഒന്ന് തീരുമാനിച്ചു
മന്ത് ഇടതു കാലിലാക്കുവാൻ
ഇപ്പോൾ അതിടത്തു കാലിലാണ്
മന്തിപ്പോൾ മസ്തിഷ്ക്കത്തിലുമുണ്ട്
ഇനി നെഞ്ചിന് കൂടിനുള്ളിൽ
മാത്രം ഇടമുള്ളൂ
താമസിയാതെ വരുന്ന സ്ഥലവും