OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കാവ് തീണ്ടൽ


വാളും ചിലമ്പും അരമണിക്കെട്ടും 
പെണ്ണിന് ചേലൊന്നു വേറെ തന്നെ 
ഉള്ളിലുറഞ്ഞുള്ള കോപവും ശൗര്യവും 
പാട്ടായിയുറക്കെ നീ  പാടിത്തീർക്കു.

അശ്വതി നാളിന്നുച്ചക്ക് നേരത്തു
അമ്മക്കൊരീരടിപ്പാട്ട് മുഖ്യം 
ചെമ്പട്ടുടയാട ചുറ്റീടുക 
മഞ്ഞൾപ്പൊടിയൊന്നു പൂശിടുക
ആഭരണാധികൾ അണിഞ്ഞീടുക  
പാറിപ്പറക്കുന്ന  ജടാധാരിണിയായി 
തബ്രാക്കളൊക്കെയും  
വണങ്ങീടുമ്പോൾ  
തോളൊപ്പമുള്ളവർ തൊഴുതീടുന്നു.