OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കെട്ടുകൾ


വേലികെട്ടാൻ മുള്ളൊന്നാഞ്ഞതും 
പുരകെട്ടാനുള്ളൊരോലമെടയാൻ   
ഓലമടൽ വെട്ടിചീന്തി വെള്ളത്തിലാഴ്‌ത്തി
ചീച്ചതു വലിച്ചുകയറ്റി മെടഞ്ഞടുത്തതും 
പച്ചോല മടൽ വെട്ടിയിട്ടു വഴുവയൂരിയതും
മെടഞ്ഞോലകെട്ടുവാൻ ഓലക്കാതൂർന്നതും 
പുരമേയുവാൻ വന്നവരെയെല്ലാമുട്ടിയതും 
വെറുതെയാവരുതെന്റെ കാവിലമ്മേ 
വേലികെട്ടും പുരകെട്ടും കഴിഞ്ഞാലെങ്കിലും 
എന്റെ കെട്ടിന്റെ കാര്യമൊന്നു
ഓർമ്മയകറ്റാതെ ഓർത്തിടണേയെന്റെ
അപ്പനപ്പൂപ്പന്മാരെ പരമ്പരദൈവങ്ങളെ.