വളഞ്ഞ വരകൾ
അക്ഷരങ്ങൾ വാക്കുകളാകുവാൻ
വാക്കുകൾ വരികളാകുവാനും
ഈ വരികളിൽ താളവും
രാഗമോഹങ്ങളും മോഹഭംഗങ്ങളും
തീർത്ത് പല്ലിളിക്കുന്നതും
ആർത്തു ചിരിക്കുന്നതും
സ്വാർത്ഥതയിൽ വേരുറച്ച
കുഞ്ഞിളം മനസിലും
പാല് കുടിച്ചാൽ
അച്ഛനോളം വലുതാകുമെന്നു
പഠിപ്പിച്ച വാക്കും വരികളും
പാല് കുടിക്കാതെ തന്നെ
അച്ഛനോളം വലുതായതും
വരികൾക്കിടയിലെ ഇച്ഛാഭംഗം