OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

തട്ടകം

മനസമാധാനം ഇല്ല കുഞ്ഞേ..!
എന്തെന്നറിയില്ല, 
ചെയ്തതൊക്കെയും, 
പാമ്പായി തിരിയുന്നു. 

നോക്കുകൂലി കൈപറ്റി, 
വെള്ളമടിച്ചതാണോ കുറ്റം..! 
തറവാട്ടുകാരെ പേടിപ്പിച്ചു, 
ഗുണ്ട പിരിവു നടത്തിയതോ..! 

ഉച്ചഭാഷിണിയിൽ രാപ്പകൽ, 
അട്ടഹസ്സിച്ചതോ..!
അതെല്ലാം അന്നം തരുന്ന, 
പ്രിയ നേതാവിനായല്ലേ.

കൊണ്ടും കൊടുത്തും, 
വളർന്നില്ല.....!
തളർന്നു ക്ഷയിച്ചു ,
കട്ടയായ ചോര തുപ്പി.

മനസ്സാക്ഷി കുത്തു,
കീഴടക്കി..! 
പറഞ്ഞാൽ ആർക്കും,
ബോധാമുദിക്കുന്നില്ല..!

കുശാഗ്ര ബുദ്ധിയാം, 
വീര്യമുള്ള നേതാവ്, 
വെട്ടിനിരത്തി നീങ്ങുന്നു, 
ചക്രവാളം ലക്ഷ്യമായി. 

കാണുന്ന ഭണ്ഡാരത്തിൽ, 
ഒക്കെ കാണിക്കയിടുന്നു.
കാണാത്ത ദൈവത്തിനെ, 
പ്രണമിക്കുന്നു..!! 
മൃതപ്രായനായ പഴയ, 
സന്തത സഹചാരി.!!!

-------ജയരാജ്‌ -------