സ്രോതസ്
വരുമാന സ്രോതസ്
എന്താണെന്ന് അറിയില്ല
വെറുതെ ഒരു കേടുവന്ന
കരിങ്കല്ല് ചാരിവച്ചതാണ്.
കാൽനടക്കാർ
കാൽത്തട്ടി വീഴാതെ
ചെയ്ത ഒരുപകാരം
വാഹനങ്ങൾ ഉരസ്സാതെ
സദുദ്ദേശത്തോടെ വച്ച
ഈ നിർജ്ജീവ വസ്തു
വരുമാന സ്രോതസ്സാണെന്നു
എങ്ങിനെ നിർവ്വചിക്കും.
ആരോ ഒരാൾ
നാണയ തുട്ട് ഇട്ടതാണ്
പിന്നെ എല്ലാവരും
തുടർന്നൊരു പ്രക്രിയ
ഇപ്പോൾ പാലഭിഷേകം
വരെയായി തുടരുന്നു.
എല്ലാ സന്ധ്യകളിലും
നാണയങ്ങൾ വാരിക്കൂട്ടി
ആദ്യം കൈക്കുടന്നയിൽ
പിന്നെ പാത്രങ്ങളിൽ
ഇപ്പോളിതാ
കാണിക്കപ്പെട്ടിയായി
ഇതാണെന്റെ
വരുമാന സ്രോതസ്.
ഞാനൊരു കഴുത
ഒരു ആധാർ വേണം.