OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഒന്നാണ് നമ്മൾ


ഈ പുണ്ണ്യദിനത്തിലെയുത്സവനാളിൽ 
ഓത്തിൽ ഒന്നിച്ചോതിയവർ 
കാരുണ്യത്തിൻ പ്രഭയും ചൊരിയാൻ
വന്നവർ ഗുരുനാഥന്മാർ.
അന്നവർ പാടി , ഞങ്ങൾ,       
കേട്ടവരൊന്നായി പാടി.
ഒന്നാണല്ലോ നമ്മൾ. 

നിറമില്ലാത്തൊരു തണ്ണീർക്കണികയിൽ 
നിറമില്ലാത്തൊരു വായുവിലും 
നിലനിൽക്കുന്നൊരു നിറമേകാൻ 
കഴിയാതായൊരു ജന്മം
കേവലമായൊരു മാനവജന്മം.
അറിയണമിപ്പോളേതൊരു മനുജനും,
ഗുരുവരനരുളിയ വചനങ്ങൾ.
ഒന്നാണല്ലോ നമ്മൾ.
നമ്മുടെ സിരകളിലൊന്നായൊഴുകും 
നിറമൊന്നായൊരു രുധിരം. 

ഒന്നാണല്ലോ നമ്മൾ
കേട്ടവരൊന്നായി പാടുന്നല്ലോ 
കൂടെപ്പാടാം ഒന്നായി 
ഒന്നാണല്ലോ നമ്മൾ.
നന്മകൾ നമുക്ക് കൂടെ ചേർക്കാം 
സ്‌നേഹം ചേർത്തൊരു പുഞ്ചിരിയും.