ഇനി മണ്ണ് തന്നെ
ഇനിയും നോട്ടം
മുകളിൽ നിന്ന്
കീഴെക്കു വരുന്നില്ല
ജനിച്ചപ്പോഴെയുള്ള
ശീലമാണ്.
തല ഉയർത്തി
ജീവിക്കണമെന്ന
ഉപദേശങ്ങളും.
മണ്ണ് ഇതേവരെ
കണ്ടുമില്ല
ഉയർച്ചയിൽ
മേഘങ്ങൾ കടന്നു
അപ്പുറത്തേക്കും
ദൃഷ്ടി പോയപ്പോഴും
മറന്നു പോയിരുന്നു
കാലുറക്കാതെ
വീണപ്പോഴാണ്
മണ്ണാണ് ഇനിയാകെ
അഭയമെന്നു
സ്വയം അറിഞ്ഞത്.