OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ശല്ക്കം ഒഴിഞ്ഞവർ

ഇവിടെയുപേക്ഷിക്കുന്നു
കോപവും പിണക്കവും അഹങ്കാരവും 
കൊടിയ രഹസ്യങ്ങളും സ്പർദ്ധയും 
വിമർശനവും നിഗളവും ഒന്നിച്ചായ്

വലതുകാൽ വച്ചൊരു പടിയിറക്കം  
ഇരുകണ്ണും കാലിലെ പെരുവിരൽ തുമ്പിലെ 
കാണും നഖത്തിന്റെ ചലനങ്ങളിൽ 
ദിക്കില്ല ദിശയില്ല നീണ്ടൊരു വഴിയില്ല 

പേടിപ്പെടുത്തുവാൻ ചുറ്റിനുമാളില്ല
തൂങ്ങിയ മടിശീലക്കനവുമില്ല
പരിചയം നടിക്കുന്ന പാഴ്സ്വപ്നക്കാരില്ല
കൈനീട്ടി യാചിക്കും കൂട്ടരില്ല.

ഏകാന്തത്തടവിലെ കാരുണ്യക്കനവിലെ 
വേറിട്ട സ്വർണ്ണവർണ്ണമായൊരു ചങ്ങലകൾ 
മുൻജന്മ സുകൃതം രുചി നോക്കിപ്പൊട്ടിയ
നീറുന്ന പിടിപോയ പുരുഷാര്‍ത്ഥങ്ങള്‍.

മുന്നിൽ ഗമിക്കുന്ന ഇളകുന്നൊരരൂപിയാം 
മായയാം ഊന്നുവടിയിലഭയവുമർപ്പിച്ചു 
ഒടുങ്ങാത്ത തിരകളെണ്ണുവാൻ കഴിയാതെ 
തിരിച്ചു വരുവാനറിയാത്ത മടക്കയാത്ര.