അക്ഷരത്തെറ്റുകൾ
തൊലി വെളുപ്പ് വേണം,
പാചകം നന്നായി അറിയണം
സരസ്വതി നാവിൽ വിളങ്ങണം.
അടിമകളെ ഉണ്ടാക്കണം
വഴിയേതായാലും
ഉടുമ്പിനെപ്പോലെ കടിച്ചു തൂങ്ങണം
വർഗ്ഗശത്രുവിനെ
വിര പോലെ കരുതണം
വിറപ്പിക്കാനും
വിറക്കാനും
ഒന്നൊന്നര ആളും വേണം
ആകെ അക്ഷരം
പിശകാണ് കുഞ്ഞേ.