മായത്തേരിൻ തേരാളി
ഹരിനാമ കീർത്തനം പാടിവരുന്നൊരു
ഗിരിരാജക്കുരുവികളെ
നിങ്ങൾതന്നോർമ്മയിൽ ഓടക്കുഴലൂതും
കാർമുകിൽ വർണ്ണനുണ്ടോ?
മോഹനസ്വരരാഗഗീതവുമായൊരു
മുരളീധരനുണ്ടോ ? --(ഹരിനാമ..)
ഗോവർദ്ധനഗിരി കൈയിലുർത്തിയ
കണ്ണാ നീയെന്നും സഹചാരി
ഇന്നെന്റെയുള്ളിന്റെയുള്ളിൽ നിത്യമുറങ്ങുന്ന
ഞാനറിയാതൊരു തേരാളി. --(ഹരിനാമ..)
പാർത്ഥന് നല്കിയൊരുപദേശം പാരിൽ
ധർമ്മം നിലനിർത്തിയല്ലോ നീ .......
നിൻ മായത്തേരിൽ ജീവിതാന്ത്യം വരെ
യാത്രക്കു തേരാളിയായിടേണം കണ്ണാ..--(ഹരിനാമ..)
--------------ഓ.പി --------------