OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അവസ്ഥാന്തരം

ഇരുന്നിരുന്നു നരയും വന്നു, 
നരച്ചു നരച്ചു കറുപ്പുമകന്നു. 
പല്ലുകൾ അടര്ന്നു വീണു, 
തൊലി ചുളുങ്ങി തൂങ്ങി,
കാഴ്ചയില്ലതായി...!
നടക്കുവാൻ സഹായി വേണം, 
വാങ്ങിയുടനെ..... 
അന്താരാഷ്ട്ര മേന്മയുള്ള,
വടി, കുത്തിപിടിച്ചു...!
കണ്ണുകൾക്ക്...
ലേസ്സർ ചികിത്സ്സ.
പല്ലു മൊത്തം മാറി,
മുടി നന്നായി കറുപ്പിച്ചു. 
ദേഹം മുഴുവൻ, 
ഒരു കോസ്മെറ്റിക്ക്, 
സർജറി നടത്തി. 
ഇനിയാരും പറയില്ല..
കിളവനായെന്നു..!!
ഒന്നല്ല പലപ്രാവശ്യം, 
ഇനിയും മൽസ്സരിക്കാം..!!! 
ഉള്ള എല്ലാ സ്ഥാനങ്ങളും, 
പരിത്യജിക്കാതെ.....!! 

------ജയരാജ്‌ ----------