OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ഹതഭാഗ്യൻ

ഒറ്റ മുളങ്കമ്പിലാണ്
ഒട്ടിയ വയറിന്റെ 
ആകാംക്ഷയും
ആശങ്കയും.  
ഇനി നിലം തൊട്ടു
കഴിഞ്ഞാൽ  
കളിക്കണ്ടവർ
അറിഞ്ഞോ 
അറിയാതെയോ 
വലിച്ചെറിയുന്ന
നാണയത്തുട്ടുകൾ
എണ്ണി കൂട്ടി
മുഖം തെളിഞ്ഞാലേ
എച്ചിലായതെന്തും
തൊടുവാനാകൂ. 

രാവിലെ തരില്ല. 
തിന്നതെല്ലാം 
പുറത്തു വരുമത്രെ. 
കഴിഞ്ഞാൽ പറയും 
തിന്നു നെയ്‌മുറ്റിയാൽ
ദണ്ഡിൽ കളി
നടക്കില്ലയെന്നു.

അച്ഛനല്ലാത്ത 
ബന്ധുവല്ലാത്ത 
രക്ഷകർത്താവിന്റെ
അലിഖിത ഉടമ്പടി 
രഹസ്യങ്ങൾ.
തിരിച്ചറിയാതെ
കണ്ണീരുവറ്റിയ 
ഹതഭാഗ്യൻ.