സ്വപ്നം ഒരു നഷ്ട്ടം
ഓരോരോ അവയവദാനങ്ങളും
ഓരോരോ മനുജനു ജീവനേകി
ചെല്ലേണ്ടിടത്തങ്ങു കേറുന്നേരം
അധികാരിയോരോന്നു ചോദ്യമിട്ടു
എണ്ണമെടുത്തങ്ങു വരവ് വെച്ചു
അഞ്ചേയഞ്ചവയവം കാണുന്നില്ല
നാലേനാലല്ലേ ഞാനേകിയുള്ളു
സമ്മതപത്രവും നാലിനുള്ളൂ
എവിടെപ്പോയിയെന്റെയാ
അഞ്ചാമത്തവയവം
ഇടനിലക്കാരെങ്ങാനിടപെട്ടുവോ
വ്യഥമൂലം പിന്നെയുറക്കമില്ലാതെയായ്
നരകത്തിൽപ്പെടുമെന്നൊരാധിയിലും.
ജന്മത്തിൽ ചെയ്തൊരു പാപങ്ങളും
അവയവദാനത്താൽ പുണ്യമാകും
നേരം വെളുത്തീട്ടും പോത്തുപോലെ
വീണുറങ്ങുന്നൊരു സ്വപ്നജീവി
ഉച്ചത്തിലലറുന്ന പെൺമ്പോരിമ
കർണ്ണപുടങ്ങളെ പിടിച്ചുലച്ചു
ചാടിയെണീറ്റൊന്നു കൺകുളിർക്കെ
കണ്ടു മതിയാക്കി തിരുമുഖങ്ങൾ.