അബല
പണ്ടേ അബലയായിരുന്നു
എന്നീട്ടും
ചുമക്കാനൊരു ഭാരം
അറിയാതെ
തന്നേല്പിച്ചു
ഉണ്ണാനില്ലാതെ
ഉടുക്കാൻ
നേരമില്ലാതെ
കിടക്കുന്നു
എന്റെ പണ്ഡിതാ
നിന്റെ സൂക്തങ്ങൾ
നിറച്ചു
പിണിയാളുകൾ
കുന്തമുനയിൽ
രാകുമ്പോൾ
കുത്തി കോർക്കുന്നു
മൂച്ചയുള്ള
മാംസപിണ്ഡങ്ങൾ
പരിചകൾ വരെ
കുത്തി തുളക്കുന്നു
അഭയത്തിനുള്ള
വിളികളും
ആക്രോശത്തിൽ
മുങ്ങിടുന്നു.