എന്റെ പൊന്നാമ്പലെ
ഇന്നലെ കേട്ടൊരു താരാട്ടു പാട്ടിന്റെ
ഈണങ്ങൾ നീയിന്നേറ്റുവാങ്ങി
നിന്മാറിൽ ചാഞ്ഞു ചരിഞ്ഞു കിടക്കുന്ന
പൊന്നാമ്പലിൻ മൊട്ടു കണ്ണുചിമ്മിയോ
ഓളങ്ങൾ ചാഞ്ചാട്ടുമുഞ്ഞാലിലോ
താളം പിടിക്കുന്ന തെന്നലിലോ
നീയെപ്പോൾ നിർദ്രയിലാകുമെന്റെ
ഓമൽക്കുരുന്നേ പൊന്നാമ്പലെ.
നാളെയുണരുന്ന നിന്മുഖം കാണാൻ
താരാട്ടു നിർത്താതെ കുഞ്ഞോളവും
അന്തിക്ക് കൂട്ടിനു പൊന്നമ്പിളി
ആരീരോ പാടുന്ന പൂന്തെന്നലും.
നീയുണരുന്നൊരു പൊൻപുലരി
ശശിബിംബം താനേ മറഞ്ഞു നിന്നു
അങ്ങേക്കരയിലെ കോടമഞ്ഞും
തെന്നലിനൊപ്പം കൂടെവന്നു .
ചോന്നു തുടുത്തൊരു കവിളിണകൾ
കോടമഞ്ഞിൻ കരം കുളിരു ചാർത്തി
ഇന്നലെ കേട്ടൊരു താരാട്ടു പാട്ടിന്റെ
ഈണങ്ങൾ നീയിന്നേറ്റുവാങ്ങി.