നികുതിയെന്തിന്
പൈസ്സായീട്ടും
നെല്ലും
വാഴക്കുലയും
പഞ്ചസ്സാര മുതൽ
പട്ടു കോണകം വരെ
നിശ്ചയ പ്രകാരം
കരം കല്പിച്ചിരുന്നു
മുലക്കും തലക്കും
മുറുക്കിയുടുത്ത മുണ്ടിനും
കരമൊടുക്കി.
അന്ന് കരം
വാങ്ങി തിന്നവർ
ഇന്നിപ്പോൾ
പട്ടിണി പരിവട്ടം
കൊള്ളുന്നു.