ഗര്‍വ്വിഷ്ഠൻ
എന്നെ പൊതിഞ്ഞിരുന്ന
വജ്രസമാന തമസ്സ്
വ്യഞ്ജനാക്ഷരം
കൂടെ ചില്ലാക്ഷരവും
അലിയിപ്പിച്ചു......
സ്നേഹവും
പരിചരണവും
പഠിപ്പിച്ചു.
അന്ന് ഞാൻ
അഹങ്കാരിയായി
എല്ലാമെന്റെയായിരുന്നു.
ഒരു വേദം
ഒരു മനുഷ്യജാതി
മാത്രമെന്നറിഞ്ഞവൻ.
ഇന്നിപ്പോൾ
എല്ലാം അവന്റെയും
നിന്റെയുമായി
ഒന്നിനും ക്ഷമയില്ല
ഇപ്പോൾ അറിയുന്നു
രക്തത്തിനു മാത്രമേ
ഒരേ നിറമുള്ളുവെന്ന്