ആണാണ് ശരി
മധുരമൊഴിയാത്ത
അടങ്ങിയമർന്ന
പ്രതിലോമ സ്വപ്നമേ
ഏതോ രതിമൂർച്ഛയിൽ
അവൾ ഉരുവിട്ടൊരു നാമത്തിൽ
പിടഞ്ഞുടഞ്ഞ
സ്വപ്ന സൗധങ്ങളെ
ത്വരിത മൗഢ്യമോ
കാലുഷ്യമോ
പകയോ
ലൈംഗികം
നിഷ്ഠുര വാഞ്‌ഛയിൽ
മദിച്ചിരച്ചതും
ഷണ്ഡത്വം പിറന്നതും
----പെണ്ണാണ് ശരി
ശക്തി സ്രോതസ്സുകൾ
തൊട്ടു തെറുപ്പിച്ച്
വേദന തീണ്ടാത്ത
സൗരഭ്യമകന്ന
ഇണചേരലല്ല
പെൺ ഇച്ഛകൾ.
ഉപബോധം
ഭരിക്കുന്ന
മായാ മൈഥുനം
രാപ്പാർക്കുന്നതും
നിരന്തരചലനം
മസ്തിഷ്കം
ആഘോഷിക്കുന്നതും.
സഹപാഠിയും
നടനും
മിത്രങ്ങളും
സങ്കല്പ ബലാൽസംഗം
ചെയ്യുന്നതും
ഒരു അധ്രുവ സ്തൂപ വൈഭവം.