കുറിപ്പടി
വറുത്തതും പൊരിച്ചതും ഒഴിവാക്കുക,
മാംസാഹാരം തികച്ചും വർജ്ജിക്കുക,
മധുര പലഹാരങ്ങൾ വേണ്ടേ വേണ്ട,
എണ്ണയും നെയ്യും വളരെ കുറയ്ക്കുക,
മുളക് മസ്സാലകൾ ഉപേക്ഷിക്കുക,
ചായയും കാപ്പിയും നിയന്ത്രിക്കുക,
അരിയാഹാരം ഒരു നേരമാക്കണം,
പച്ചകറികൾ വേവിക്കാതെ തിന്നുക,
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക,
മദ്യം ഒരു തരത്തിലും തൊടരുത്,
ബീഡിയും സിഗരറ്റും അപകടം.
വൈദ്യന്റെ സദുദ്ദേശ ശാസനം...!
ഇതിലും നല്ലത്, ഇരുപത്തെട്ടു
ഏകാദശിയും ,രണ്ടു പട്ടിണിയും!!
ഇതല്ലേയേറെ അഭികാമ്യം.
-------------ജയരാജ് -----------