OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ചിന്ത പോലെ

നരച്ച നന്തുണി സ്വരം 
പതർച്ചയോടെ
കേട്ടതിനാൽ 
ഒളിച്ചിരിക്കുന്ന പാമ്പും 
അനുഗ്രഹിച്ചില്ല  
നിലച്ച സ്വരം 
ഒറ്റതിരി ചിരാതിൽ 
നനഞ്ഞു താഴുമ്പോൾ 
പുളഞ്ഞു പടം 
അടർത്തി മാറ്റുന്നു 
================

ഓരോ നാട്ടുരീതി  
വട്ടം ചുറ്റിയിരുന്ന 
ചക്കിലെ കഴുതയും
പടച്ചോറുണ്ട്‌
എല്ലും തൊലിയുമായ
പൂജ ചെയ്തിരുന്ന            
പൂജാരിയും 
രണ്ടും ഹൈടെക്ക് ആയി.
=================== 

ചെങ്കൊടി ചുവപ്പിൽ 
ചന്ദനം ചാർത്തുന്നു
ഓട്ട കണ്ണുമായി                                
ഒരു കൂട്ടം 
അഭിനവ കമ്മ്യൂണിസ്റ്റു
പരോപകാരികൾ.
=====================