OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കണ്ണടച്ച് ഇരുട്ടാക്കാം

അമ്പട ഞാനിലെ 
ഞാൻ അലിഞ്ഞില്ലാതായി 
ലിറ്റ്മസ്
ആൽക്കലി തൊട്ടാലും
ആസിഡ്ഡ് തൊട്ടാലും
തിരിച്ചറിവുള്ള 
നിറം മാറ്റി 
കാണിച്ചു തരും.
 
അമല ഹോസ്പിറ്റലിലെ 
സന്ദർശനം 
അമ്പട ഞാൻ 
അപ്പപ്പോഴെ
കൊഴിഞ്ഞു വീണു 
ബാക്കിയുള്ള 
ചിന്തയും ശരീരവും 
ഒന്നും തൊടാതെ 
നിറമാറിയ 
ലിറ്റ്മസ്സുകളുമായി.

വിപ്ലവം തണുത്തുറഞ്ഞു 
മരണ സത്യത്തെ 
താലോലിക്കുന്ന 
ഒരു നിമിഷമാകാം.
മനസ്സടക്കി
അമ്പട ഞാനെ ഒതുക്കി  
സ്രഷ്ടാവിനെക്കാണാം