OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ലാൽ സലാം സഖാവേ

നാൾക്കുനാളുള്ളം പിടഞ്ഞിടുന്നു 
അറിയാതെ കണ്ണു നിറഞ്ഞിടുന്നു 
രക്തപുഷ്പങ്ങർപ്പിച്ചീടാൻ
കബന്ധങ്ങളല്ലേ ബാക്കിയുള്ളു 
വേണോ സഖാവെ ഇനി 
ഈ വഴികളെല്ലാം 
ജീവനെടുത്തുള്ള രാഷ്ട്രീയവും.

രക്ത പതാകകൾ നിറമേകി നമ്മൾ 
രാപ്പകലില്ലാതെ പടുത്തുയർത്തി 
കൈകോർത്തു ശക്തിയായി 
വിളിച്ചു ചൊല്ലി 
ലാൽ സലാം....സലാം.. സഖാക്കളെ.

വിപ്ലവ തീപ്പൊരി ചൊരിയും സഖാവേ 
യൗവന ചോപ്പിനു മൂർച്ഛയേകാൻ
അക്രമരാഷ്ട്രീയമല്ല വേണ്ടു 
ആയുധസന്നാഹമല്ല മുഖ്യം.