പാപമൊഴിഞ്ഞവർ
ഒരു കുടം തേൻ
ഒരു ദിവസം കൊണ്ടല്ല
കൂട്ടിലെ അറകളിൽ
നിറഞ്ഞത്.
പതിനായിരക്കണക്കിനു
കാതം
കാറ്റിനെതിരെ
പടപൊരുതിയാണ്
കണങ്ങളായി
അദ്ധ്വാന പ്രതീകം
വന്നു നിറഞ്ഞത്.
തിന്നു തീർക്കാൻ
റാണിയും
അവതാരങ്ങളും
പഞ്ഞമാസം പോലും
അറിഞ്ഞീട്ടില്ലാത്ത
അവതാരബിംബങ്ങളും.
കണ്ണാടിയിലെ
പ്രതിബിംബം
പ്രവാസിയുടേത്.