സംഭവാമി
തിരുത്താൻ വേണ്ടിയാണ്
തെറ്റുകൾ പിറവിയെടുത്തത്
അതൊരു തുടർപ്രക്രിയയാണ്.
എല്ലില്ലാത്ത നാവിലല്ലേ
ചൊല്ലുകൾ നിരന്തരം
ഒഴുകിയെത്തുന്നത്.
നിന്റെ നാശം നീ നേരത്തെ
മനസ്സിൽ കണ്ടിരുന്നു
നീ സാരഥിയായി
വിജയൻ കൊടിക്കൂറ
പറത്തിയപ്പോഴും
സുദർശനധാരിയായ
ശ്രീകൃഷ്ണാ
നിന്റെ യാദവകുലം
തമ്മിൽ തല്ലിയൊടുങ്ങി
ഇതൊരു ശാപ നിർണ്ണയം.