അങ്കം
ആരും കണ്ണാടി നോക്കാത്തതെന്തേ ?
കരിപുരണ്ടീരുണ്ടോരു വദനവും,
രുധിരനിറമാർന്നൊരു നയനവും,
കാണുവാൻ കണ്ണാടി വേണ്ടേ ?
എന്തും നിരാകരിച്ചോതുവാൻ,
എപ്പൊഴും ,വായ്ത്തലയറ്റൊരു,
വാളു കണക്കെയീ മലീനമാം,
വാഗ്ദാനധോരണി ഒഴുക്കീടുന്നു.
ആർക്കാരേയും, എന്തും എപ്പോഴും,
പുലഭ്യം പറയാം ആക്രോശിക്കാം,
നീതി വ്യവസ്ഥകൾ ,കാറ്റിൽ പറത്താം,
ചെയ്തതൊക്കെയും മറന്നീടാം.
അവസാനം ,അവനവന്റെ ദുഃഖം,
മറക്കാൻ ,പൊറുക്കാൻ മാർഗ്ഗമായി,
കൈനീട്ടിയാൽ ഒന്നുമേയില്ല,
കാണാം കറുത്ത മുഖങ്ങൾ മാത്രം.
വിൽക്കാം, കൈ കുംബിളിലെ മണ്ണ്,
പിന്നീടോറ്റു കൊടുക്കാം സ്നേഹവും,
മാറിലെ ചുടുകണ്ണീർ നനവിനെ,
വിലയിട്ടു നല്കാം ആഘോഷിക്കാം.
ആരും കണ്ണാടി നോക്കാത്തതെന്തേ?
കരിഞ്ഞടങ്ങുന്ന പ്രത്യാശകളെ,
നന്ദിയില്ലാത്ത പരിഷകൾക്കായ്,
നട്ടെല്ലു തകർത്ത മീമാംസകളെ...!