അമ്മയറിയാൻ
ഓരോ സ്ത്രീ പീഡനം
ഒരുപാട് വിവരം തരുന്നു.
ഒറ്റക്കാലിൽ
നിന്ന് ചെയ്ത
ഘോര തപസ്സില്ലാതെ
വെറും പഴങ്കഞ്ഞി
കുടിച്ചു
പ്രകൃതിയെ ഒത്തു കൂട്ടി
പിച്ചവച്ചു വളർന്ന
ഞങ്ങൾക്കറിയാം
തെറ്റാരുടെതെന്ന്.
മുലപ്പാൽ കിട്ടാത്ത
പകയുളള
ബാല്യത്തിന്റെ
ബാലൻസ് ഷീറ്റ്.
അമ്മയാണെ സത്യം.