OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അഹം

ജനിച്ചപ്പോൾ 
അഭിമാനമായിരുന്നു 
വിവിധ തരത്തിൽ 
പല വർണ്ണങ്ങളിൽ 
നിങ്ങളെന്നെയിപ്പോൾ
അണിയിച്ചൊരുക്കി 
നിരത്തിയപ്പോൾ
സന്തോഷത്താൽ 
വീർപ്പുമുട്ടി.

എല്ലാവരുടെയും 
വിശപ്പകറ്റാൻ 
ജനിച്ച ഞാൻ 
പേരുകളൊക്കെ
അനര്‍ത്ഥം വരുത്തി
ഒന്നായി കുഴഞ്ഞു 
ഭൂമിയിൽ പതിച്ചു.

അപ്പുറത്ത് 
വിശന്നു കരയുന്നു  
നിന്റെയശംങ്ങൾ
അത്താഴപ്പട്ടിണിക്കാർ.
എന്നും കേഴുകയാണ്.