OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

കൂട്ടമകന്നവർ

ഇറയത്തും മുഴുവനും പുല്ലുപായയിലുമല്ലാതെയും
കയറി വരാനുള്ള ചവിട്ടു പടിയിലുമൊക്കെയായി
നിറഞ്ഞിരിക്കുന്നു അർദ്ധ പട്ടിണിക്കാരായ സഖാക്കൾ 
അന്നൊറ്റ നിറമെ മനസ്സിലുള്ളു പുലരണമീനാട്ടിൽ 
പുതിയൊരു ലോകം  പട്ടിണിയില്ലാത്തൊരു ലോകം. 

അന്നൊക്കെ നിരന്നിരിക്കുന്ന നേതാക്കളില്ല 
കൈത്താങ്ങായി കൂടെയുള്ള ഒരേ സ്വരമുള്ളവർ
പാടത്തും പറമ്പിലും കാലം കണക്കാക്കി വിത്തിട്ടു 
കൃഷിയിറക്കുന്നവർ നന്മ വിളവെടുക്കുന്നവർ 
അന്നർദ്ധപ്പട്ടിണിപ്പരിവട്ടങ്ങളെ ശത്രുക്കളായുള്ളു.

ഇത്തരം യോഗങ്ങളിലെ കടുത്ത ചർച്ചകളിൽ
മനസ്സിലൊതുങ്ങാതെയൊലിച്ചിറങ്ങും വിപ്ലവങ്ങൾ
കുറച്ചു മുദ്രാവാക്ക്യങ്ങളിൽ കുത്തകകുലാക്കുകളെ 
നിശിതമായോർമ്മപ്പെടുത്തും ചെങ്കൊടി ശക്തിയും
ഒരുമയോടെ ഉയർന്നു പൊന്തുന്ന ഉറച്ച മുഷ്ടികളും. 

ഇന്നു പട്ടിണിയില്ലാത്ത ലോകം പിറന്നിരിക്കുന്നു 
അന്ന് മുഷ്ടി ചുരുട്ടി വിളിച്ചവർ അറിവ് പകരുന്നു
ഇന്നു സുഖശീതളമുറികളിൽ യോഗങ്ങൾ നടക്കുന്നു 
നിലനിൽക്കാത്തബന്ധങ്ങളെ സ്വന്തം നേട്ടങ്ങൾക്കു
അടിവളമായി നൽകി പരിപോഷണം നൽകുന്നു.

അന്ന് വിളിച്ച മുദ്രാവാക്ക്യങ്ങൾ മനസ്സിൽ വിളിച്ചവർ 
വരും തലമുറക്കായി വീണ്ടും വിളിക്കുന്നു മനസ്സിൽ തന്നെ 
ഉച്ഛത്തിലൊച്ച പൊന്തിയാൽ ഉച്ചി പൊളിയുമറിഞ്ഞു തന്നെ 
വിഘടിച്ചവർ ജാതി മത തത്വസംഹിത പിളർത്തിവർ 
ഒറ്റക്കുതിന്നാനൊറ്റക്കു വാഴാൻ രക്താഭിഷേകം നടത്തുന്നവർ.