നന്നുവും നികിതും
വെറും മൂന്നു വയസു കഴിഞ്ഞവൻ
നന്നുവെന്ന നവനീത്.
എത്ര പഠിപ്പിച്ചീട്ടും
നന്തു എന്നു പറയാതെ
ന ...ന്നു നന്നു നന്നുവെന്ന്
സ്വയം പേര്
ഉറപ്പിച്ചു സ്വയം പറയുന്നു.
മിഠായി തന്നെ
എപ്പോഴും കൈക്കൂലി.
എന്തു കുസൃതി ചെയ്താലും
അതെല്ലാം
കെട്ടിയേല്പിക്കുന്ന
എത്രയോ ദൂരെയുള്ള
ഒരു കുട്ടി കൂട്ടുകാരൻ
നന്നുവിന്റെ
ഉറക്കത്തിലും വന്നു
കയറിയിറങ്ങുന്ന
നികിത്.
എന്റെ പേരക്കിടാവിന്റെ
കളിക്കൂട്ടുകാരൻ.