OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ദാനം അറിയുക

ഒരു ചെറു പുഞ്ചിരി ഇത്രമേലെപ്പോഴും
മാറ്റങ്ങളുണ്ടാക്കാനൊക്കുമെന്നോ ?
അറിഞ്ഞില്ലയന്നൊന്നും അറിവിന്റെയറ്റം
പൊയ്‌മുഖ മേലങ്കിയണിഞ്ഞ നാളിൽ.

ഒരു ചെറു വിരലിന്റെ സ്പർശനമിത്രയും 
മാറ്റങ്ങളുണ്ടാക്കാനൊക്കുമെന്നോ ? 
അറിഞ്ഞില്ലയന്നൊന്നും അറിവിന്റെയറ്റം 
പൊയ്‌മുഖ മേലങ്കിയണിഞ്ഞ നാളിൽ.

ലഹരി നിറഞ്ഞൊരു പാതകൾ പിന്നിട്ട 
അലോക്യ സുഖമെന്ന് നിനച്ച നാളിൽ  
കരകണ്ട സത്യവും മിഴികണ്ട ദൂരവും
വ്യർത്ഥമാം സത്ര്യമെന്നറിഞ്ഞ കാലം.
   
ഒരു ചെറുസ്പർശം ഒരു ചെറുപുഞ്ചിരി
ഒത്തൊരുമിച്ചൊരു സാന്ത്വനവും 
വാതായനത്തിലൂടലിഞ്ഞെത്തും നിന്നുടെ 
ദീനസ്വരങ്ങളെ മാറ്റിയല്ലോ.