സോപ്പ് കുമിളകൾ
ഒന്നായി പിറന്നവർ
ഒന്നിച്ചു നിന്നവർ
കരളിന്റെ വഴികളിൽ
കൂടെ നടന്നവർ
അമ്മ പറഞ്ഞിവർ
അഭിമാനമെന്നിവർ
വിദ്യയിൽ മികച്ചവർ
അഗ്രഗണനീയർ
പെണ്ണ് തിരഞ്ഞിവർ
താലിയണിയിച്ചിവർ
പെൺ മനം കണ്ടവർ
ഒന്നിച്ചു നിന്നവർ
മന്ത്രങ്ങൾ കേട്ടവർ
മണ്ടന്മാരായവർ
ഭിന്നിച്ചു പോയിവർ
അമ്മക്ക് നല്കാതെ
അന്നം ഭുജിച്ചവർ
അശ്വജന്മം വിട്ടു
ഗര്ദ്ദഭമായവർ
അങ്ങാടി വാണിഭം
കൈവിട്ടു പോയവർ
അച്ചിയെപ്പേടിച്ച്
അമ്മയെ കൈവിട്ടോർ.
ഗതിയില്ല പ്രേതമായി
അലയാൻ വിധിച്ചവർ.