OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

ശാപ വിമുക്തി

അനുമതിയില്ലാതെ അങ്കണത്തിൽ വന്ന 
അതിഥിയാമൊരു താരകമേ ,മരണമേ 
വാചക മേളകൾ, സ്വപ്ന സാമ്രാജ്യപുരങ്ങൾ
മണ്ണിൽ ലയിപ്പിച്ചു കൃതാർത്തരായവർ.
നാളയെ നാക്കിൽ വച്ചമ്മാനമാടിയ
ഇന്നിന്റെ ശക്തരാം ചെങ്കോൽ ധരിച്ചവർ,
മുകുളമൊടിച്ചു മുരടിപ്പിച്ചൊരു മന്താര പുഷ്പങ്ങൾ 
അവരവർക്ക്‌ ചൂടാനായി ബലി പീഡങ്ങളിൽ
മരണമേ നീ തന്ന സൗന്ദര്യ പ്രതീകങ്ങൾ 
മനസ്സിൽ പ്രതീഷ്ടകൾ താറുമാറാക്കുബോൾ,
പനപോലെ വളർത്തിയ ദുഷ്ട മനസാക്ഷികളെ 
ഓർമ്മിച്ചു നീങ്ങുവാൻ അവസ്സരനഷ്ടമായി,
മരണമേ നീ വിധിക്കാതെ ഞങ്ങൾ നടത്തിയ 
കൊല്ലാകൊലകളെ അനുസ്സ്യുതം തുടരുന്നു വീണ്ടും 
അവസാനമൊരുദിനം നിന്റെ കരങ്ങളിൽ 
നരകിച്ചു, ദാഹിച്ചു കോച്ചി മരവിച്ചു പിടഞീടുബോൾ
അഭയമപേക്ഷിച്ചു കിടക്കുബോൾ അറിയണം
ചെങ്കൊലാൽ നിര്ദ്ദയം കുത്തി കൊന്നവരെ.
നീയെടുക്കുന്നു നോക്കുന്നു സുസ്മിതമായി 
ചേർത്തീടുന്നു ഉച്ചനീചത്വങ്ങൾ മറികടത്തി.
വന്നിടുക മരണമേ പടിവാതിലിൽ വിളിക്കാതെ 
സുസ്വാഗതമേകുന്നു പരിശുദ്ധരാം ഞങ്ങൾ 
ഗാന്ധിയെ കൊന്നവർ, ക്രിസ്തു ദേവനെ കൊന്നവർ 
ഗുരുവിനെ, ബുദ്ധനെ കളിയാക്കി നിരാകരിച്ചവർ 
ഞങ്ങളെൽക്കുന്നു മരണമേ നിന്റെ ശിക്ഷകൾ.
ഞങ്ങളെൽക്കുന്നു പ്രകൃതി പ്രതിഭാസ്സങ്ങളെ 
ഒഴിവാക്കുക ഞങ്ങൾതൻ തലമുറകളെ.
ഈ ശാപ വിമുക്തി അനുഗ്രഹത്താൽ.