-------- പ്രവാസി മഴ------- -
-------- പ്രവാസി മഴ-------
----------ഓ. പീ. ജയരാജ്------
വഴി തെറ്റി വന്നൊരു കാർമുകിലിന്നൊരു
സംഹാരരൂപിയായ് മാറി.
രാഗമേളങ്ങൾ ഒഴിവാക്കി നിർത്തി
ഭൂമിക്കു കുളിരുമ്മ നൽകി
ചുട്ടുപൊള്ളൂന്നൊരു മണ്‍തരിയാകെ
കോരിത്തരിച്ചു വിറച്ചു
വെള്ളത്തിൽ കീഴ്മേൽ മറിഞ്ഞു കളിച്ചു.
ഈ മരുഭൂമിയിൽ ചാറി വന്നെത്തിയ
മഴയുടെ ചാരുത കാണാൻ
ഈന്തപ്പനച്ചോട്ടിൽ പെയ്യുന്ന മഴയുടെ
സൗന്ദര്യം പോരെന്നു തോന്നി.
പുതുമഴ പെയ്യുബോൾ രാക്കിളി പാടുബോൾ
കൂട്ടത്തിൽ മൂളുവാൻ മോഹം .
രാക്കിളി പാട്ടില്ല ,നാഥങ്ങളും.
ഈ മഴ പോലും പ്രവാസ്സിയായോ?
-------------ജയരാജ്------------------