OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

അപദം

പടർന്നു പന്തലിച്ചു 
തണൽ വിരിച്ചു 
നിൽക്കുന്നോരാഞ്ഞലി
ജനിച്ചന്നു മുതൽ
ഇപ്പോഴും. 

മക്കൾക്ക്‌ ഈ വൃദ്ധനെ 
വെട്ടി നുറുക്കി 
ചാരമാക്കി 
മണ്ണിന്റെയമ്ലം
സന്തുലിതമാക്കണം.

അതിനെന്റെ മക്കൾ 
ആയിരം കുരു മുളപ്പിച്ചു
പകരം നടുവാൻ 
മുളച്ചത് മുഴുവൻ 
പടുമുളകൾ.

അംഗഭംഗം വന്ന 
ആഞ്ഞിലി മരം 
കണ്ണീരോടെയിപ്പോൾ
നിന്നു ചിരിക്കുന്നു.