ഉന്മാഥ ഗന്ധം
രതിലീല രാവുകൾ മേഞ്ഞു നടക്കുന്ന
ഓർമ്മതൻ കറയറ്റ മോഹങ്ങളേ
ചില്ലുകൾ തകരുന്ന രോമ കൂപങ്ങളിൽ
നേരിയൊരുച്ച്വാസ നിഴലുറങ്ങി.
എങ്ങുമേ നിറയാത്ത നാനാർത്ഥ ഭംഗിയിൽ
കറ തീർന്ന കുതിപ്പിന്റെയോർമ്മ തേടി
നേരെ തുറക്കാത്ത ശംഖു പത്മങ്ങളിൽ
സംമ്മോഹനാസ്ത്രം തൊടുത്തു വിട്ടു.
ഉള്ളിന്റെയുള്ളിലെ ഞൊറി വീണപടവുകൾ
സാകൂതം വഴിമാറി നിന്നു.
നിന്റെയാതാഡനം പത്മദളങ്ങളിൽ
ശോണിമ ലായകക്കനവ് തേടി.
തോറ്റങ്ങളെപ്പോഴും പിൻവാങ്ങി നിന്നാടും
ദീഘാനിശ്വാസ്സത്തിൻ ചരിവുകളിൽ.
ഉത്തുംഗ ലഹരികൾ ഊരിയടുക്കുന്ന
പ്രതിരോധക്ഷോണികൾ നിന്നുലഞ്ഞു .
എന്നീട്ടുമകലത്തിൽ വിടരാൻ വിതുമ്പുന്ന
തെല്ലൊരു പൂമ്പൊടി മോഹമായി
ദ്രാവക ചില്ലുകൾ കൂടെ ലയിപ്പിച്ച
ചൂടിന്റെ ജാലകം മാറൊഴിഞ്ഞു.
ദൂരത്തിലല്ലാതെ ഉറ്റുനോക്കുന്നൊരു
ചഞ്ചലനേത്രങ്ങൾ സജലമായി
ഉന്മാഥഗന്ധവും ചുറ്റിത്തിരിയുന്ന
കാറ്റിനുമൊട്ടേറെ മനുഷ്യഗന്ധം.