കാരണം
നിയെനിക്കു
നീട്ടിയ മധുരം
ഞാൻ നിരാകരിച്ചു
നിങ്ങളെനിക്ക്
കരമൊഴിവായി
കരയും കനകവും
പട്ടും പകിട്ടും തന്നു.
നിന്റെയെച്ചിലുകൾ
സ്വീകരിക്കുന്നില്ല.
കാരണം
നീയമ്മയെ ഇപ്പോഴും
തള്ളിപ്പറയുന്നവനത്രെ.
നീയിപ്പോൾ
എന്നെ അസഭ്യം
പറയുന്നതും
ഞാൻ
സ്വീകരിക്കാത്തതിനാൽ
എല്ലാം നിന്നിലേക്ക്
തിരിച്ചു വരുന്നു.