സ്വയം പര്യാപ്തത
വൃദ്ധസദനത്തിന്റെ വാതിലിൽ
ശങ്കിച്ചു നിന്നപ്പോൾ
മുത്തശ്ശനെയാക്കാൻ വന്ന
അച്ഛനു തീരെ സംശയമില്ല.
എല്ലാ സാമ്പത്തീക ഇടപാടുകളും
നിബന്ധനകളും പൂർത്തിയാക്കി.
പുതിയൊരു പേജിൽ
വേറെയൊരു കണക്കിൽ
എന്റെ പേരിൽ അച്ഛനു വേണ്ടി
സാമ്പത്തീക ഇടപാടുകൂടി തീർത്തു.
വഴിയോരത്ത് കിടക്കേണ്ടി വരില്ലല്ലോ
എന്നാകും അച്ഛൻ ചിന്തിച്ചത്.