OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നിഴൽ വിഗ്രഹങ്ങൾ

അങ്ങിനെ പടികളിവിടെ അവസാനിക്കുന്നു 
ഇവിടെയെത്താനുള്ള കുതിപ്പിൽ 
എത്രയെണ്ണത്തിന്റെ  കുഞ്ചിയൊടിച്ചു 
കുതികാൽ വെട്ടിയട്ടഹസ്സിക്കുന്നു.
പായൽ പറ്റിപിടിച്ച കുഴിമാടങ്ങൾ
ചുരണ്ടിയെടുക്കാൻ ചുണക്കുട്ടികൾ
ഇനിയുമോരോന്നായി ജനിക്കണം.

വെളിച്ചപ്പാടിനല്ലേയറിയു വിഗ്രഹം 
വെറും കളിമണ്ണിലുള്ളതാണെന്നു
എന്നീട്ടും വിഗ്രഹം ആശിച്ചു ശഠിക്കുന്നു 
ബലി തന്നെ ഭാവിയിൽ ആവാഹിക്കുവാൻ .
രുധിര ബലി തന്നെ തുടർന്നീടുവാൻ.

അപദാനം പാടി പുകഴ്ത്തുന്ന ഭക്തർ
കണ്ടില്ല തകർന്നോറടിത്തറയും.
അടിത്തറയില്ലാത്ത മണ്ഡപവും. 
മന്ത്രം കൂടുതൽ  മുഖരിതമായിടുന്നു 
പക്ഷെ എത്ര നാൾ ?