കവിത
നാണിച്ചു നിൽക്കുന്ന കവിതക്കു, ഞാനൊരു,
ചെറുതിരി വെട്ടം തെളിച്ചു ,അഴകാർന്ന,
പ്രഭയാർന്ന ,പാൽനിലാകുളിരിൻ,
ചേർത്ത് നിവർത്തിയൊരു പരവതാനി.
പാദത്തിലെങ്ങുമേ ചെറുമുള്ള് കൊള്ളാതെ,
മന്ദമായി ,ലാസ്സ്യമായി, നവരസ ഭാവമായി,
നിന്നിലലിയാനൊരു ഭാവനാമന്ത്രവും.
സുരലോക സൗന്ദര്യം നിന്നിൽ നിറക്കാനും,
വീര ഇതിഹാസ്സം രചിച്ചൊരു നാരായവും ,
ഗുരു- ലഘു , വൃത്തങ്ങൾ ,അലങ്കാരമെന്നിവ,
നിന്നിലലിച്ചു ഞാനോരുക്കി വിട്ടു.
നിൻ കരലാളനയേറ്റൊരു ചിത്രക,
പൂത്തുലഞ്ഞാടി രസിച്ചു ,കവികളിൽ,
അക്ഷര നിറവുകൾ ചാർത്തി, പാരിൽ,
കവിത തൻ പൊലിമകളുയർന്നു.