OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

വിരോധാഭാസം

രണ്ടു പേരും നടക്കുകയാണ് 
ഒരാൾ വിശപ്പടക്കാനുള്ള 
ഒരു നേരത്തെയന്നത്തിന്നു വേണ്ടി
അയാൾ യാചകൻ.
മറ്റയാൾ തിന്ന ഭക്ഷണം 
ദഹിക്കുന്നതിനു വേണ്ടിയും 
ഇയാൾ ധനാഢ്യൻ. 

വീടുപണി ചെയ്യുന്നവന് 
കിടന്നുറങ്ങാൻ 
ഒരു വീടുപോലുമില്ല.

മൂശാരിക്കെന്നും 
പൊട്ടക്കലത്തിൽ കഞ്ഞി.

ആയിരങ്ങൾക്ക് വേണ്ടി 
വൈദ്യുതിപ്പണി ചെയ്യുന്നവന് 
അന്തിക്ക് വെട്ടം പാട്ടവിളക്ക്.

-------------ഓ.പി------------