OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

എക്സിറ്റ് പോൾ

LDF ഒന്നുകൂടി ഉപ്പുകുറ്റി ഉയർത്തി
തള്ളവിരലും പിന്നെ നാല് 
ചെറു വിരലുകളും നിലത്തൂന്നി 
ഒന്നുകൂടി ഉയർന്നെന്നാൽ 
മൂനക്ഷരം പിടിക്കാമായിരുന്നു 
അതിനു മൂന്ന് കുറഞ്ഞില്ലേ ?

കുളത്തിൽ ഓരത്തിരുന്ന
കുഞ്ഞൻ മാക്രിയും ചിരിച്ചു 
തെക്കും വടക്കും ഓരോ താമര 
വിരിഞ്ഞെന്നു WHATSUP വിട്ടു
വടക്ക് രണ്ടെന്നു പിന്നെ തിരുത്തി.
കുടമായി വന്നവന് കൂടെനിന്ന് 
അഹംങ്കരിക്കാൻ വഴിയായി,

UDF കാരെ പലരേയും കണ്ടില്ല 
ഏതായാലും തമ്മിൽ തല്ലിയത്
ഇപ്പോൾ വിനയായില്ലേ? 
ഒരാൾക്ക്‌ നോട്ടെണ്ണുന്ന യന്ത്രം 
സ്വന്തമായി കിട്ടി ഉപകാരമായി
കള്ളു കച്ചവടക്കാരൻ മുങ്ങി
ഏഴ് തലമുറയ്ക്ക് വെള്ളിക്കരണ്ടി
നിർമ്മിച്ചു ആശ്വസിക്കുന്നു.

ഇവിടെ നേട്ടം ജനത്തിനാണ് 
നാളെടുത്താലും എല്ലാം ശരിയാകും.