OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നിശബ്ദം

നിശബ്ദ പ്രചരണം എന്നാലറിയില്ലെ
ഇത്രനാളും തൊള്ള തുറന്നു പറഞ്ഞില്ലേ 
ഇനിയത് അടച്ചു പറയാനാണ് 
ഒച്ചയില്ലാതെ പറയുന്നത് 

നിശബ്ദമായിരിക്കുന്ന നിങ്ങളെത്ര 
നല്ലവരായിരിക്കും എന്നറിയാനും 
ഞങ്ങളുടെ ദാരുണ ശബ്ദം 
ചവിട്ടി മെതിക്കാനും നീകൃഷ്ടമാക്കാനും
അറിയുമോ എന്നറിയാനും മാത്രം.

എണ്ണപ്പെട്ട മണിക്കൂറെയുള്ളൂ 
ഞങ്ങൾക്കു മുഖമുയർത്താൻ
പിന്നെ നിങ്ങൾ പറഞ്ഞതൊക്കെയും 
വിഴുങ്ങിയ ദഹിക്കാത്ത വാഗ്ദാനങ്ങളും
രുചിച്ചു ഞങ്ങൾ നിശബ്ദരാകാം.