ത്രാസനം
കടുത്ത തീരുമാനങ്ങൾ
എടുക്കണം
അതെടുക്കേണ്ടവർ
കുന്തം വിഴുങ്ങി നിൽക്കുന്നു
അല്ലാത്തവർ
കുട്ടിയും കോലും(ക്രിക്കറ്റും)
കളിച്ചുല്ലസ്സിക്കുന്നു
നിസ്സഹായതയുടെ
അങ്ങേയറ്റം
അളമുട്ടിയ നാഗം പോലെ
തിരിഞ്ഞു കൊത്തും
അത് നക്സലെന്നോ
മാവോയിസ്റ്റെന്നൊ
ഓമനപ്പേര് നല്കി
അപ്പോഴും നിനക്കു
നികുതിപ്പണം ഉൾക്കൊള്ളാം.